100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ 100 സ്‌കൂളുകളെ 14 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ബാങ്കുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് 200 കോടിയുടെ ബൃഹദ് പദ്ധതിയും ആവിഷ്‌കരിച്ചു.
ഇന്ത്യക്കകത്ത് പഠിക്കുന്ന കുട്ടികളെടുക്കുന്ന വായ്പകള്‍ കൃത്യസമയത്ത് അടയ്ക്കുകയാണെങ്കില്‍ 12 മാസത്തവണയില്‍ അവസാനത്തെ രണ്ടുതവണ സര്‍ക്കാര്‍ തിരിച്ചുനല്‍കും. പോളിടെക്‌നിക്കുകളിലും ഐടിഐകളിലും പഠിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശയിളവ് പദ്ധതി നടപ്പാക്കും.
വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റില്‍ ആകെ 1330.79 കോടിയാണ് വകയിരുത്തല്‍. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 64.45 കോടിയാണ് നീക്കിയിരിപ്പ്. തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെയും കണ്ണൂര്‍ ജിവിഎച്ച്എസ്എസ്സിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 17 കോടി.
Next Story

RELATED STORIES

Share it