Flash News

100 ശതമാനം സീറ്റുകളും നികത്തുന്നത് നീറ്റില്‍ നിന്ന് : വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇരട്ടി തുക വേണ്ടിവരും



തിരുവനന്തപുരം: നീറ്റ് മെറിറ്റ് വന്നതോടെ പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനു സര്‍ക്കാര്‍ നല്‍കേണ്ടിവരുന്ന വിദ്യാഭ്യാസ ആനുകൂല്യത്തിനു വേണ്ട തുക ഇരട്ടിയായി വര്‍ധിക്കുമെന്നും ഈ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുമെന്നും മന്ത്രി എ കെ ബാലന്‍.  ബജറ്റില്‍ വകയിരുത്തിയതിനു പുറമെ ഇതിനു പണം വേണ്ടിവരും. അധികവിഹിതം ലഭിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച ചെയ്യുമെന്നും നിയമസഭയില്‍ എ പി അനില്‍കുമാറിന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി. ഇക്കൊല്ലം നീറ്റ് വഴിയാണ് മെഡിക്കല്‍ പ്രവേശനം. സര്‍ക്കാര്‍ മെറിറ്റിലും സംവരണത്തിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് ഫീസ് റഗുലേറ്ററി കമ്മീഷനും സര്‍ക്കാരും അംഗീകരിക്കുന്ന ഫീസ് നല്‍കണം. 100 ശതമാനം സീറ്റുകളും നീറ്റില്‍ നിന്നാണ് നികത്തുന്നത്. ഇത് കുട്ടികളുടെ എണ്ണം ഇരട്ടിയാക്കും. ഏകീകൃത ഫീസ് വരുന്നതോടെ മെറിറ്റ് ഫീസ് വര്‍ധിക്കും. അതോടെ നല്‍കേണ്ട ആനുകൂല്യത്തിന്റെ തുക ഇരട്ടിയാവുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it