palakkad local

100 മീറ്ററിനുള്ളില്‍ 3 കുടിവെള്ള പദ്ധതി; ഒന്നില്‍ പോലും വെള്ളമില്ല

പട്ടാമ്പി: ഒരുറോഡിന്റെ ഇരുവശങ്ങളിലായി നൂറുമീറ്ററിനുളളില്‍ മൂന്നു കുടിവെളള പദ്ധതികളുണ്ടായിട്ടും ഒരുതുള്ളി വെളളംപോലും ലഭിക്കാതെ പരിസര വാസികള്‍.
പദ്ധതികള്‍ ആരംഭിച്ചതിന് ശേഷം ഒരിക്കലെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതാണ് മൂന്നു പദ്ധതികള്‍ക്കും വിനയായത്.
പാലക്കാട് പൊന്നാനി റോഡില്‍ പട്ടാമ്പി താലൂക്കില്‍പെട്ട പട്ടിത്തറ കപ്പൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ വെട്ടുകാട്, എടപ്പള്ളി, നെല്ലിപ്പടി, ഇസ്്‌ലാഹിയ കോംപൗണ്ട്, തെണ്ടിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലാണ് ജനങ്ങള്‍ വെള്ളം ലഭിക്കാതെ ദുരിതത്തിലായത്. ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ ഈ പ്രദേശങ്ങളില്‍ ജലക്ഷാമം ആരംഭിച്ചു.
ഇത് സംബന്ധിച്ച് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടികളും നാളിതുവരെ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ നടപടി സ്വീകരിക്കാന്‍ പട്ടാമ്പി താലൂക്ക് വികസന സമിതിയില്‍ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും റവന്യു ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഡെപ്യൂട്ടി തഹസില്‍ദാര്‍ സെയ്ത് മുഹമ്മദ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it