ernakulam local

100 പിഎച്ച്ഡി പ്രബന്ധങ്ങളുടെ സംഗ്രഹം നാളെ പുറത്തിറക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് കേന്ദ്രമാക്കി  വിവിധകാലത്തായി പൂര്‍ത്തിയാക്കിയ 100 പിഎച്ച്ഡി പ്രബന്ധങ്ങളുടെ സംഗ്രഹം നാളെ പുറത്തിറക്കുമെന്ന് കോളജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രഫ. പി കെ രവീന്ദ്രനും പ്രിന്‍സിപ്പല്‍ ഡോ. എന്‍ ഹിതയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.— ഗവേഷകരുടെയും അവര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരുടെയും സൗഹൃദസംഗമം ് രാവിലെ കോളജില്‍ ചേരും. ഉച്ചയക്ക്— 2ന് കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഗവേഷകരെയും മാര്‍ഗദര്‍ശികളെയും ആദരിക്കും. മഹാരാജാസ് മെഗാലോഗ് എന്ന് പേരിട്ട ചടങ്ങില്‍ കോളജ് ഗ്രന്ഥശാലാ സമുച്ചയത്തിന് മന്ത്രി ശിലാസ്ഥാപനം നടത്തും. സംസ്‌കൃത സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തും.172-ാം പിറന്നാള്‍ ആഘോഷിക്കുന്ന മഹാരാജാസ് കോളജില്‍ നിലവില്‍ 20 ബിരുദകോഴ്‌സും 21 ബിരുദാനന്തര ബിരുദ കോഴ്‌സും 12 ഗവേഷണകേന്ദ്രവുമാണുള്ളത്. രസതന്ത്ര അധ്യാപകനായ ഡോ. പി എസ് രാമനാണ് മഹാരാജാസ് കേന്ദ്രമാക്കി ആദ്യം പിഎച്ച്ഡി നേടിയത്. സാഹിത്യനിരൂപക ഡോ. എം ലീലാവതിയടക്കം 100 പേര്‍ ഇവിടെ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 12.2 കോടി രൂപ മുതല്‍മുടക്കുള്ള ലൈബ്രറിയുടെയും ചുറ്റുമതിലിന്റെയും നിര്‍മാണച്ചുമതല കിറ്റ്‌കോയ്ക്കാണ്.  ഡിജിറ്റല്‍ ലൈബ്രറിയടക്കമുള്ള സൗകര്യം കോളജിലെ ഗവേഷണവിഭാഗത്തിനൊപ്പം ഭാവിയില്‍ അക്കാദമിക് സമൂഹത്തിനാകെ പ്രയോജനപ്പെടുമെന്ന് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനും പ്രിന്‍സിപ്പലും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഡോ. പി അനന്തപത്മനാഭന്‍, റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിന്ദു ഷര്‍മിള, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ജയചന്ദ്രന്‍ സിഐസിസി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it