100 കോടി രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റി: സിബിഐ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിലെ അക്കൗണ്ടില്‍ നിന്ന് 100 കോടി രൂപ അനധികൃതമായി സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനിയിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തു. പ്രതികളുടെ ഔദ്യോഗിക വസതികളിലും റാഞ്ചിയിലെ ഭാനു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലും സിബിഐ പരിശോധന നടത്തി. കമ്പനിക്കും അതിന്റെ പാര്‍ട്ണര്‍മാരായ സഞ്ജയ് കുമാര്‍ തിവാരി, സുരേഷ് കുമാര്‍, എസ്ബിഐ ഹാട്ടിയ ബ്രാഞ്ചിന്റെ മുന്‍ ഡെപ്യൂട്ടി മാനേജര്‍ അജയ് ഓറോണ്‍ എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓറോണ്‍ സസ്‌പെന്‍ഷനിലാണ്.
Next Story

RELATED STORIES

Share it