Flash News

100 ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കാന്‍ കേന്ദ്രാനുമതി



തഞ്ചാവൂര്‍: രാജ്യത്ത് 100 ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്രം അനുമതി നല്‍കി. ആയുഷ് മന്ത്രി ശ്രിപാദ് യെസ്സോ നായിക് അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 4000 ആയുഷ് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണ്. ഡല്‍ഹിയില്‍ ഒരുമാസത്തിനകം എയിംസിന് സമാനമായി ആയുഷ് ആശുപത്രി തുറക്കും. തേനിയിലും തിരുവണ്ണാമലയിലും 250 കിടക്കകള്‍ വീതമുള്ള ആയുഷ് ആശുപത്രികള്‍ സ്ഥാപിക്കാനും കേന്ദ്രം അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it