|    Mar 27 Mon, 2017 4:30 pm
FLASH NEWS

100ാം വയസ്സിലും 100 മീറ്ററില്‍ പൊന്നണിഞ്ഞ് ഇന്ത്യക്കാരി

Published : 31st August 2016 | Posted By: SMR

വാന്‍കൂവര്‍: കാനഡയില്‍ നടന്ന അമേരിക്കാസ് മാസ്റ്റേഴ്‌സ് ഗെയിംസിലെ താരം ഇന്ത്യക്കാരിയായ മന്‍ കൗറാണ്. മുതിര്‍ന്നവര്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 100ാം വയസ്സിലും 20ന്റെ ചുറുചുറുക്കോടെ ഓടിയെത്തിയാണ് മന്‍ കൗര്‍ പ്രായത്തെ തോല്‍പ്പിച്ചത്. വേഗമേറിയ ഓട്ടക്കാരിയെ കണ്ടെത്താനുള്ള 100 മീറ്ററിലായിരുന്നു കൗറിന്റെ അദ്ഭുത പ്രകടനം. 100 വയസ്സുകാരുടെ വിഭാഗത്തില്‍ മല്‍സരിച്ച ഏക താരവും കൗറായിരുന്നു.
തന്റെ മാതാവ് ഗെയിംസിലെ താരമാവുമെന്ന് ഉറപ്പുണ്ടായിരുന്നെന്ന് 78കാരനായ മകന്‍ ഗുര്‍ദേവ് സിങ് പറഞ്ഞു. ഭക്ഷണ ക്രമീകരണവും വ്യായാമവുമാണ് മാതാവിന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ഗുര്‍ദേവ് പറഞ്ഞു.
ഗുര്‍ദേവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് 93ാം വയസ്സില്‍ കൗ ര്‍ കായികരംഗത്തേക്കു വന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മാസ്‌റ്റേഴ്‌സ് ഗെയിംസുകളില്‍ 20ലേറെ മെഡലുകള്‍ ഇവര്‍ നേടിയിട്ടുണ്ട്. 100 വയസ്സ് വിഭാഗത്തില്‍ നിലവില്‍ ലോകത്ത് മല്‍സരിക്കുന്ന ഏക അത്‌ലറ്റും കൗറാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day