|    Apr 23 Sun, 2017 10:58 am
FLASH NEWS

100ാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്രജയം

Published : 20th March 2017 | Posted By: fsq

 

കൊളംബോ: നൂറാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്രജയം. ശ്രീലങ്കയ്‌ക്കെതിരേ രണ്ടാംടെസ്റ്റ് നാലു വിക്കറ്റിന് സ്വന്തമാക്കിയ ബംഗ്ലാദേശ് പരമ്പര 1-1ന് സമനില കണ്ടെത്തി. അഞ്ചാംദിവസം ശ്രീലങ്ക ഉര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. നൂറാംടെസ്റ്റില്‍ ജയം നേടുന്ന നാലാമത്തെ രാജ്യമെന്ന ചരിത്രവും ബംഗ്ലാദേശ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. എല്ലാവരും പുറത്തായതോടെ ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്‌സ് 319ല്‍ അവസാനിച്ചു. 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാ കടുവകള്‍ ആദ്യം പതറുകയുണ്ടായി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 38/2ല്‍ നിന്ന ബംഗ്ലാദേശിനെ ഓപണര്‍ തമിം ഇഖ്ബാല്‍ മുന്നോട്ടു നയിക്കുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day