|    Nov 16 Fri, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

100ല്‍ 98; സാക്ഷരതാ പരീക്ഷയിലെ മാര്‍ക്കില്‍ വയസ്സിനെ തോല്‍പ്പിച്ച് കാര്‍ത്യായനി അമ്മ

Published : 2nd November 2018 | Posted By: kasim kzm

ആലപ്പുഴ: ചേപ്പാട് കാര്‍ത്യായനി അമ്മയുടെ വീട്ടില്‍ ഇപ്പോള്‍ ആഘോഷമാണ്. കുടുംബത്തില്‍ ഒരു ഐഎഎസ് എത്തിയതിനേക്കാള്‍ വലിയ സന്തോഷം. 96ാം വയസ്സില്‍ കേരള സാക്ഷരതാ മിഷന്റെ പരീക്ഷ എഴുതിയ കാര്‍ത്യായനി അമ്മ അടിച്ചെടുത്തത് 100ല്‍ 98 മാര്‍ക്ക്.
വായന, എഴുത്ത്, ഗണിതം എന്നിവയിലുള്ള ജ്ഞാനമാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്. കാര്‍ത്യായനിയമ്മയ്ക്ക് എഴുത്തില്‍ 40ല്‍ 38 മാര്‍ക്കും വായനയിലും ഗണിതത്തിലും ഫുള്‍ മാര്‍ക്കുമാണ് ലഭിച്ചത്. 10ാം തരം തുല്യതാ പരീക്ഷ പാസാവുകയാണ് ഇനി കാര്‍ത്യായനിയുടെ ലക്ഷ്യം. പരീക്ഷ നല്ല മാര്‍ക്കോടെ പാസായതില്‍ സന്തോഷം, പഠനം തുടരണം- കാര്‍ത്യായനി പറയുന്നു.
നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള യോഗ്യത കാര്‍ത്യായനി നേടിയതായി അധ്യാപിക സതി പറയുന്നു. പഠനത്തില്‍ നല്ല താല്‍പര്യമാണ് കാര്‍ത്യായനിയമ്മയ്‌ക്കെന്ന് സതി കൂട്ടിച്ചേര്‍ത്തു. സ്‌കൂളിന്റെ പടി കണ്ടിട്ടില്ലാത്ത കാര്‍ത്യായനിയമ്മ വീട്ടുജോലി ചെയ്തും മറ്റുമാണ് ജീവിതം പുലര്‍ത്തുന്നത്.
മകള്‍ അമ്മിണിയമ്മയാണ് കാര്‍ത്യായനിക്ക് പഠിക്കാനുള്ള പ്രചോദനം. സ്‌കൂള്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയ അമ്മിണിയമ്മ 51ാം വയസ്സില്‍ 10ാം തരം തുല്യതാ പരീക്ഷ പാസായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കാര്‍ത്യായനിയമ്മ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. . അടുത്ത ലക്ഷ്യമെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോള്‍ പത്ത് വിജയിക്കണം, പിന്നെ കംപ്യൂട്ടര്‍ പഠിക്കണമെന്നായിരുന്നു മറുപടി. പദ്ധതി ആദ്യഘട്ട പരീക്ഷയില്‍ സംസ്ഥാനത്ത് മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss