100ാം ടെസ്റ്റില്‍ മക്കല്ലം പൂജ്യത്തില്‍ പുറത്ത്

വെല്ലിങ്ടണ്‍: കരിയറിലെ 100ാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലം നിരാശപ്പെടുത്തി. ഏഴ് പന്ത് നേരിട്ട മക്കല്ലം റണ്ണൊന്നുമെടുക്കാതെ ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്തായി. ജോഷ് ഹാസ്ല്‍വുഡിന്റെ ബൗളിങില്‍ മക്കല്ലത്തെ ഡേവിഡ് വാര്‍ണര്‍ പിടികൂടുകയായിരുന്നു.
അരങ്ങേറ്റം മുതല്‍ തുടര്‍ച്ചയായി 100 ടെസ്റ്റുകളിലും ടീമില്‍ ഇടം നേടിയ ആദ്യ താരമെന്ന ഖ്യാതിയും ഇന്നലെ മക്കല്ലം തന്റെ പേരിലാക്കിയിരുന്നു. ഏകദിന, ട്വന്റി മല്‍സരങ്ങളില്‍ നിന്ന് നേരത്തെ വിടവാങ്ങിയ മക്കല്ലത്തെ കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കൂടിയാണ് ഓസീസിനെതിരേയുള്ളത്. ഈ പരമ്പരയോടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണായും താരം വിടചൊല്ലും.
ഒന്നാംദിനം ഓസീസ് ബൗളര്‍മാര്‍ അരങ്ങു വാണപ്പോള്‍ ന്യൂസിലന്‍ഡ് 183 റണ്‍സിന് പുറത്തായി. 41 റണ്‍സെടുത്ത മാര്‍ക് ക്രെയ്ഗാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. ഓസീസിനു വേണ്ടി ഹാസ്ല്‍വുഡ് നാലും പീറ്റര്‍ സിഡ്ല്‍, നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ് ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 147 റണ്‍സെന്ന മികച്ച നിലയിലാണ്. ഓസീസിനു വേണ്ടി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും (71) ഉസ്മാന്‍ കവാജയും (57*) അര്‍ധസെഞ്ച്വറി കണ്ടെത്തി. ഏഴു വിക്കറ്റ് കൈയിലിരിക്കേ കിവീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ സന്ദര്‍ശകര്‍ക്ക് 36 റണ്‍സ് കൂടി മതി.
Next Story

RELATED STORIES

Share it