100ലേറെ പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയ 100ലേറെ പേര്‍ നിരീക്ഷണത്തിലാണെന്ന് കോഴിക്കോട് ഡിഎംഒ ഡോ. വി ജയശ്രീ അറിയിച്ചു. പനിയോ ചുമയോ ഉള്ളവര്‍ തൊട്ടടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ ചികില്‍സ തേടണമെന്ന് ഡിഎംഒ അറിയിച്ചു. പേരാമ്പ്ര പ്രദേശത്തെ ജനങ്ങളില്‍ നിപാ സംബന്ധിച്ച അനാവശ്യ ഭീതി അകറ്റാന്‍ ബോധവല്‍ക്കരണം നടത്തും.
എറണാകുളത്ത് നാലുപേരുടെ
രക്തസാംപിളുകള്‍ പരിശോധനയ്ക്കയച്ചു
കൊച്ചി: നിപാ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുള്‍പ്പെടെ നാലുപേരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍ കെ കുട്ടപ്പന്‍ അറിയിച്ചു. കുട്ടിയൊഴികെയുള്ള മറ്റ് മൂന്ന് പേര്‍ പ്രായപൂര്‍ത്തിയായ പുരുഷന്‍മാരാണ്. ഇവര്‍ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആണ്‍കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ 21 മുതലും മറ്റു രണ്ടുപേര്‍ ഈ മാസം 17, 18 തിയ്യതികള്‍ മുതലുമാണ് ചികില്‍സയില്‍ ഉള്ളത്. നിപാ വൈറസ് ബാധയുടേതുപോലുള്ള ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സംശയനിവാരണത്തിനായിട്ടാണ് ഇവരുടെ രക്തസാംപിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതെന്ന് എന്‍ കെ കുട്ടപ്പന്‍ അറിയിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it