|    Dec 5 Mon, 2016 2:01 pm
FLASH NEWS

10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 56 വിവരാവകാശ പ്രവര്‍ത്തകര്‍

Published : 21st October 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട വിവരാവകാശ പ്രവര്‍ത്തകരുടെ എണ്ണം 56 ആയി. ശനിയാഴ്ച മുംബൈയില്‍  61 കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വിറയാണ് അവസാനം കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ ഭൂപേന്ദ്രയെ വെടിവച്ചു കൊല്ലുകയായിരുന്നു.
അഴിമിതിയും ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നതിന് നിയമത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി 2005ല്‍ പ്രാബല്യത്തില്‍ വന്ന വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച പൗരന്‍മാര്‍ക്കെതിരേ 311ല്‍ അധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കൊലപാതകം, ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയും ഉള്‍പ്പെടുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ സിഎച്ച്ആര്‍ഐ തയ്യാക്കിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
2005 ഒക്ടോബര്‍ മുതല്‍ 2016വരെ 51 വിവരാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തുവെന്നാണ് റിപോര്‍ട്ടിലുള്ളത്. ഇതില്‍ മുന്‍പന്തിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. ഇവിടെ 10 പേര്‍ കൊലചെയ്യപ്പെടുകയും രണ്ടു പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. തൊട്ടുപിറകില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്താണ്. ഒരു ആത്മഹത്യയടക്കം ഒമ്പതുപേരാണ് ഗുജറാത്തില്‍ മരണപ്പെട്ടത്. വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കൊലപാതകശ്രമങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയിലും മഹാരാഷ്ട്രയും ഗുജറാത്തും തന്നെയാണ് ഒന്നും രണ്ടും സ്ഥാനത്ത്.
മഹാരാഷ്ട്രയില്‍ 29 സംഭവങ്ങളും ഗുജറാത്തില്‍ 15 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 12 കേസുകളുള്ള ഡല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്. ഒമ്പത് വീതം കേസുകളുമായി ഒഡീഷയും ഉത്തര്‍പ്രദേശുമാണ് നാലാമത്. പതിനേഴ് വനിതാ പ്രവര്‍ത്തകരും ഇക്കാലയളവില്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day