|    Dec 4 Sun, 2016 1:38 pm

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവ്

Published : 22nd October 2016 | Posted By: SMR

പാലക്കാട്: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് കഠിനതടവ്. കല്‍മണ്ഡപം വടക്കുമുറി ബിസ്മി മന്‍സില്‍ അബ്ദുല്‍റഹ്്മാന് (53) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക കഠിന തടവ് അനുഭവിക്കണമെന്ന് അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി കെ പി ഇന്ദിര ഉത്തരവിട്ടു.2009 ആഗസ്ത് 9 നായിരുന്നു സംഭവം. സംഭവത്തില്‍ കുട്ടിക്കു സാരമായി പരുക്കേറ്റിരുന്നു. അന്നു കസബ സിഐയായിരുന്ന എന്‍ കെ സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്. 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ് ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day