|    Dec 10 Sat, 2016 12:46 am
FLASH NEWS

10 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം

Published : 22nd November 2016 | Posted By: SMR

മണ്ണഞ്ചേരി: 10 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം. രണ്ടുയുവാക്കള്‍ പിടിയിലായി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ നടന്ന സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. 10ലക്ഷം രൂപയുെട അസാധുവായ നോട്ടുകള്‍ നല്‍കുമ്പോള്‍ ഏഴുലക്ഷം രൂപയുടെ വിനിമയത്തിലുള്ള നോട്ടുകള്‍ നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ഇരുവിഭാഗങ്ങളും ഇടപാട് നടത്തിയതെന്നാണ് വിവരം. ഞായറാഴ്ച കണിച്ചുകുളങ്ങരയിലെ ഒരു വീട്ടിലാണ് ഇതുസംബന്ധിച്ച ഇടപാട് നടന്നത്. ചര്‍ച്ചയ്ക്കിടയില്‍ തര്‍ക്കമുണ്ടാകുകയും ഒരു സംഘം പണവുമായി മുങ്ങിയെന്നാണ് വിവരം. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു യുവാക്കളെയാണ് മാരാരിക്കുളം പോലിസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. പിടികൂടിയവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരം പോലിസ് പുറത്തുവിട്ടിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day