|    Oct 23 Tue, 2018 8:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

10 വര്‍ഷമായി ഒളിവിലായിരുന്ന സ്പിരിറ്റ് കേസ് പ്രതി പിടിയില്‍

Published : 20th September 2017 | Posted By: fsq

 

തിരുവല്ല: 10 വര്‍ഷത്തിലധികം ഒളിവിലായിരുന്ന സ്പിരിറ്റ് കേസിലെ പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ കൊഴിഞ്ഞംപാറ വില്ലേജില്‍ പഴനിയാര്‍ പാളയംകരയില്‍ 38ാം നമ്പര്‍ വീട്ടില്‍ ഹെന്‍ട്രി ലോറന്‍സ്  (35) ആണ് അറസ്റ്റിലായത്. എക്‌സൈസ് സംഘം തിങ്കളാഴ്ച പാലക്കാട്ടെ വീട്ടില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 2007 ഏപ്രില്‍ ഒമ്പതിനു കടപ്ര പഞ്ചായത്ത് പരിധിയില്‍ നിന്ന് എക്‌സൈസ് സംഘം 4,340 ലിറ്റര്‍ സ്പിരിറ്റുമായി ലോറി പിടികൂടിയ കേസിലെ പ്രതിയാണു ഹെന്‍ട്രി ലോറന്‍സ്. ഈ കേസില്‍ ഹെന്‍ട്രി ഉള്‍പ്പെടെ മൂന്നുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തതാണ്. എന്നാല്‍ രണ്ടാം പ്രതിയായ ഹെന്‍ട്രി ലോറന്‍സ് ജാമ്യം നേടി മുങ്ങുകയായിരുന്നു. ഇയാളെ പിടികിട്ടാ പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരുവല്ല റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ സതീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ കെ പി അജയകുമാര്‍, സിഇഒമാരായ സുമോദ് കുമാര്‍, ഡ്രൈവര്‍ വിജയന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss