|    Dec 15 Sat, 2018 1:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

10 വര്‍ഷത്തിനിടെ 70,443 ബസ്സപകടങ്ങളില്‍ 9928 മരണം

Published : 5th December 2018 | Posted By: kasim kzm

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 70,443 ബസ്സപകടങ്ങളിലായി 9928 പേര്‍ മരിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. 2008 മുതല്‍ 18 വരെ 55,217 സ്വകാര്യ ബസ്സുകള്‍ അപകടത്തി ല്‍പ്പെട്ട് 7293 പേരും 2006 മുതല്‍ 18 വരെ 15,226 കെഎസ്ആര്‍ടിസി ബസ്സുകള്‍ അപകടത്തില്‍പ്പെട്ട് 2,635 പേരുമാണു മരിച്ചത്. ബസ്സുകളുടെ മല്‍സരയോട്ടം, ഡ്രൈവര്‍മാരുടെ അശ്രദ്ധ എന്നിവയാണ് അപകടകാരണം. ഇതിനെതിരേ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ ശക്തമായ നടപടി സ്വീകരിക്കും. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 5,432 ഡ്രൈവര്‍മാര്‍ക്കെതിരേ ഇത്തരത്തില്‍ നടപടിയെടുത്തതായി കെ ജെ മാക്‌സിയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. ദീര്‍ഘദൂര സര്‍വീസുകളില്‍ നിശ്ചിതസമയത്തിനുശേഷം ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് തുടങ്ങി വാഹനത്തില്‍ സൂക്ഷിക്കേണ്ട രേഖകള്‍ ഡിജിറ്റലാക്കി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച് വാഹനപരിശോധനാ സമയത്ത് കാണിക്കാവുന്ന ഡിജി ലോക്കര്‍ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കെ എന്‍ എ ഖാദറെ അറിയിച്ചു. നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഇതിന് ആവശ്യമായ ഭേദഗതി വരുത്താത്തതാണു കാരണമെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss