|    Jan 17 Tue, 2017 6:50 pm
FLASH NEWS

10 വര്‍ഷത്തിനിടെ 2.5 ലക്ഷം മുസ്‌ലിങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു: പ്രവീണ്‍ തൊഗാഡിയ

Published : 9th January 2016 | Posted By: swapna en

thogadiya

സൂറത്ത്: കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2.5 ലക്ഷം മുസ് ലിങ്ങളെ ഹിന്ദുമതത്തിലേക്ക് ഘര്‍ വാപസി നടത്തിയെന്ന് വിശ്വാ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ.ഘര്‍ വാപസി ചടങ്ങ് തുടരുമെന്നും സൂറത്തിലെ ഒരു പരിപാടിക്കിടെ തൊഗാഡിയ പറഞ്ഞു. 10 വര്‍ഷത്തിനിടെ 7.5 ലക്ഷം പേരെ ഹിന്ദു മതത്തിലേക്ക് ഘര്‍ വാപസി നടത്തി. ഇതില്‍ അഞ്ചു ലക്ഷം ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് സംഘടന ഘര്‍ വാപസി നടത്തി. ഇന്ത്യയിലെ ഹിന്ദുമതം സംരക്ഷിക്കാനാണ് ഘര്‍ വാപസി. എല്ലാ വര്‍ഷം 15,000ത്തിനടത്ത് ആളുകളെ ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു.കഴിഞ്ഞ വര്‍ഷം ഇത് 40,000 ആയി വര്‍ദ്ധിച്ചു. ആര്‍എസ്എസ് നടത്തിയ ഘര്‍ വാപസിക്കു പുറമെയാണ് ഈ കണക്കുകള്‍-തൊഗാഡിയ വ്യക്തമാക്കി. പാകിസ്താനിലുള്ള എല്ലാ ഹിന്ദുക്കള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണം. അയോധ്യയില്‍ നിര്‍ബന്ധമായും രാമക്ഷേത്രം പണിയുമെന്നും തൊഗാഡിയ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക