|    Jul 28 Fri, 2017 6:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉക്രെയ്ന്‍ ഇയുവില്‍ അംഗമാവുമെന്ന് പ്രധാനമന്ത്രി

Published : 2nd July 2016 | Posted By: SMR

ബെര്‍ലിന്‍: അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉക്രെയ്ന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമാവുമെന്ന് പ്രധാനമന്ത്രി വോളോദിമിര്‍ ഗ്രോയ്‌സ്മാന്‍ അറിയിച്ചു. ബ്രിട്ടന്‍ ഇയു വിടാന്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചെങ്കിലും ഇയു കൂട്ടായ്മയില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ ഭാവി കാണുന്നത് പാശ്ചാത്യരാജ്യങ്ങള്‍ക്കൊപ്പമാണെന്നും ഇതിന് ഇയുവുമായി സഹകരണത്തിന് ആഹ്വാനം ചെയ്തതായും അദ്ദേഹം അറിയിച്ചു. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക