|    Dec 15 Sat, 2018 2:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

10 വര്‍ഷം സര്‍വീസില്ലാത്തവരെ പിരിച്ചുവിടണം: ഹൈക്കോടതി

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: കെഎസ്ആര്‍ടിസിയിലെ റിസര്‍വ് കണ്ടക്ടര്‍മാരുടെ തസ്തികയിലേക്ക് പിഎസ്‌സി ശുപാര്‍ശ ചെയ്തവരെ നിയമിക്കാന്‍ എംപാനല്‍ കണ്ടക്ടര്‍മാരില്‍ ഒരു വര്‍ഷം കുറഞ്ഞത് 120 ദിവസം ജോലിയെന്ന കണക്കി ല്‍ പത്തു വര്‍ഷം സര്‍വീസുള്ളവരൊഴികെ മറ്റുള്ളവരെ ഒരാഴ്ചയ്ക്കുള്ളില്‍ പിരിച്ചുവിടണമെന്ന് ഹൈക്കോടതി.
റാങ്ക്‌ലിസ്റ്റില്‍ പേര് ഉണ്ടായിട്ടും എംപാനല്‍ കണ്ടക്ടര്‍മാര്‍ നിലവിലുള്ളതിനാല്‍ നിയമനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പാലക്കാട് കഞ്ചിക്കോട് സ്വദേശി ആന്റണി സ്‌റ്റെജോ ഉള്‍പ്പെടെ നല്‍കിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. ഉത്തരവ് മൂലം നിലവിലുള്ള 4300ഓളം എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന. റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്കുള്ള റാങ്ക്‌ലിസ്റ്റില്‍ പേരുണ്ടായിട്ടും നിയമനം ലഭിക്കുന്നില്ലെ ന്ന് ആ രോപിച്ച് ഇവര്‍ നല്‍കിയ ഹരജി ഒക്ടോബര്‍ 15ന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. നിലവി ല്‍ ഒഴിവുകളില്ലെങ്കില്‍ പിഎസ്‌സിയുടെ റാങ്ക്‌ലിസ്റ്റില്‍ പേരുണ്ടെന്ന കാരണത്താല്‍ ഹരജിക്കാര്‍ക്ക് നിയമനത്തിന് അവകാശമില്ലെന്നായിരുന്നു സിംഗി ള്‍ബെഞ്ചിന്റെ കണ്ടെത്തല്‍. ഇതിനെതിരേയാണ് അപ്പീല്‍ ഹരജി നല്‍കിയത്.
ഇടക്കാല ഉത്തരവ് അനുസരിച്ച് കെഎസ്ആര്‍ടിസി സത്യവാങ്മൂലം നല്‍കിയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. പത്തു വര്‍ഷത്തെ സേവനവും ഒരു വര്‍ഷം കുറഞ്ഞത് 120 ദിവസം ജോലിയുമുള്ള എംപാനലുകാരെ സ്ഥിരപ്പെടുത്താന്‍ 2013 നവംബര്‍ 21ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതു ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റുള്ള എംപാന ല്‍ കണ്ടക്ടര്‍മാരെ ഒഴിവാക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
2013 മെയ് 5ലെ പിഎസ്‌സി റാങ്ക്‌ലിസ്റ്റ് അനുസരിച്ച് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തിട്ടും മറ്റുള്ള എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ജോലിയില്‍ തുടരാനാവില്ല. ലിസ്റ്റില്‍ നിന്ന് പിഎസ്‌സി അഡൈ്വസ് ചെയ്ത ഉ—ദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാനായി കെഎസ്ആര്‍ടിസി ഇവരെ ഒഴിവാക്കണം. ഇതിനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം റിപോര്‍ട്ട് കെഎസ്ആര്‍ടിസി നല്‍കണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. അപ്പീലുകള്‍ ഡിസംബര്‍ 17ന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss