|    May 27 Sat, 2017 3:41 pm
FLASH NEWS

10 വയസ്സുകാരന് ക്രൂര പീഡനം; പിതാവ് അറസ്റ്റില്‍

Published : 13th August 2016 | Posted By: SMR

വൈപ്പിന്‍: 10 വയസ്സുകാരനായ മകനെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ മയ്യാറ്റില്‍ ജോണ്‍സന്‍(40) ആണ് അറസ്റ്റിലായത്. ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ഏക മകനും പിതാവും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
സ്‌കൂള്‍ വിട്ടെത്തുന്ന മകന് നേരെ പിതാവിന്റെ ക്രൂരവിനോദമാണ് അരങ്ങേറിയിരുന്നത്. കുട്ടിയുടെ തല ബക്കറ്റിലെ വെള്ളത്തില്‍ മുക്കി പിടിക്കുക, ഉറങ്ങിക്കിടക്കുന്ന സമയത്ത് ദേഹത്ത് ചൂടുവെള്ളമൊഴിക്കുക, ഉറുമ്പിന്‍ കൂട് കുടഞ്ഞ് ദേഹത്തിടുക, കെട്ടിയിടുക, ക്രൂരമായി മര്‍ദ്ദിക്കുക തുടങ്ങിയ പീഡനങ്ങളാണ് കുട്ടിയോട് ഇയാള്‍ ചെയ്തിരുന്നതെന്ന് പോലിസ് പറഞ്ഞു. ക്രൂരമായ പീഡനം ഏറ്റുവാങ്ങിയിട്ടും കുട്ടി സംഭവം മറ്റാരോടും പറഞ്ഞിരുന്നില്ല. രാത്രിയില്‍ പിതാവിന്റെ ക്രൂര വിനോദത്താല്‍ പലപ്പോഴും ഉറക്കമിളക്കേണ്ടി വരുന്നതുകൊണ്ട് ക്ലാസില്‍ ഇരുന്നുറങ്ങുന്നത് പതിവായതോടെ ഇത് ശ്രദ്ധയില്‍പെട്ട ടീച്ചര്‍ കാര്യം ആരാഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേതുടര്‍ന്ന് ടീച്ചര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയും അവര്‍ പോലിസില്‍ അറിയിക്കുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് ഞാറക്കല്‍ പോലിസ് കുട്ടിയുടെ മൊഴിയെടുത്തു. ഇത് പ്രകാരം വധശ്രമത്തിനും, ജുവനൈല്‍ ആക്ട് 75ാം വകുപ്പ് അനുസരിച്ചും കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ പറഞ്ഞു. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബാലനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അങ്കമാലിയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day