|    Aug 19 Sat, 2017 1:35 am
FLASH NEWS
Home   >  Kerala   >  

10 വയസ്സുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ ഒളിവില്‍

Published : 9th August 2017 | Posted By: shadina sdna


അടിമാലി: 10 വയസ്സുകാരനെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചതായി പരാതി. അടിമാലി പത്താംമൈല്‍ സ്വദേശിയായസ ബാലനെ നടുവിലപറമ്പില്‍ ജോയി(60) പീഡിപ്പിച്ചതായാണ് പരാതി. ചൊവ്വാഴ്ച സ്‌കൂള്‍വിട്ടുവന്ന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജോയി വീടിന് സമീപമുള്ള കൊക്കോതോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിരികെവീട്ടില്‍ എത്തിയ കുട്ടി വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന്് സംഭവം മാതാവിനോട് പറഞ്ഞു. മാതാപിതാക്കള്‍ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അടിമാലി പോലിസ് അന്വേഷണം തുടങ്ങി. ജോയി ഒളിവില്‍പ്പോയതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക