|    Jan 17 Wed, 2018 4:53 pm
FLASH NEWS

10 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ കോടയും പിടികൂടി

Published : 4th October 2017 | Posted By: fsq

 

കൊട്ടാരക്കര: എക്‌സൈസ് നടത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ കോടയും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. മൈലം ആക്കവിള എബിഭവനില്‍ ബേബി, പടിഞ്ഞാറ്റതില്‍ വീട്ടില്‍ മോനച്ചന്‍, പവിത്രേശ്വരം മലനട മഞ്ഞപള്ളില്‍ വീട്ടില്‍ സന്തോഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ ആക്കാവിളയില്‍ നിന്നും എട്ട് ലിറ്റര്‍ ചാരായവുമായി ആണ് ബേബിയെ പിടികൂടിയത്. സമീപമുള്ള കനാല്‍ പുരയിടത്തില്‍ നിന്നാണ് മോനിച്ചനെ 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി പിടികൂടുകയായിരുന്നു. വീട്ടിലെ അടുക്കളയില്‍ നിന്നാണ് എട്ട് ലിറ്റര്‍ ചാരായവുമായി സന്തോഷിനെ പിടികൂടിയത്. വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്. മൈലത്ത് നടന്ന റെയ്ഡിന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബെന്നിജോര്‍ജ്ജും സംഘവും പവിത്രേശ്വരത്ത് നടന്ന റെയ്ഡിന് സര്‍ക്കിള്‍ ഇന്‍സ്പ്കടര്‍ റോബര്‍ട്ട്,  ഐ ബി ഇന്‍സ്പക്ടര്‍ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day