|    Jul 22 Sat, 2017 4:26 am
FLASH NEWS

10 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

Published : 14th July 2016 | Posted By: SMR

കോട്ടയം: കുഴല്‍പ്പണമെന്നു സംശയിക്കുന്ന 10 ലക്ഷം രൂപയുമായി തിരുവനന്തപുരം സ്വദേശിയായ യുവാവ് കോട്ടയത്ത് പിടിയിലായി. തിരുവനന്തപുരം വിമാനത്താവളത്തിനു സമീപം താമസിക്കുന്ന ഹനീസ് ഖാന്‍ (30) എന്ന യുവാവിനെയാണ് വെസ്റ്റ് പോലിസ് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്ത്.
എന്നാല്‍ മതിയായ രേഖകള്‍ ഉള്ള പണമാണെന്നും അതിന്റെ രേഖകള്‍ ഹാജരാക്കാമെന്നുള്ള ഉറപ്പില്‍ന്മേല്‍ യുവാവിനെ പിന്നീട് പോലിസ് വിട്ടയച്ചു. ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് ഇയാളെ സംശയാസ്പദകരമായ സാഹചര്യത്തില്‍ കാണുന്നതും പോലിസ് പിടികൂടുന്നതും. കനത്ത മഴ പെയ്തുകൊണ്ടിരിക്കെ പുലര്‍ച്ചെ 4.30നു ടിബി റോഡിലെ എടിഎം കൗണ്ടറിനു സമീപം ഇയാളെ കണ്ടതിനെ തുടര്‍ന്നു പട്രോളിങിനെത്തിയ പോലിസ് സംഘം ജീപ്പ് നിര്‍ത്തി. ഇതോടെ, ഹനീസ് ഓടി രക്ഷപ്പെട്ടു.
ചുവന്ന നിറമുള്ള ഷര്‍ട്ടാണ് അപ്പോള്‍ ഹനീഷ് ധരിച്ചിരുന്നത്. ഇയാള്‍ക്കായി പോലിസ് സംഘം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും ഇടവഴികളുമെല്ലാം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ സെന്‍ട്രല്‍ ജങ്ഷനില്‍ റൗണ്ടാനയ്ക്കു സമീപത്തു കൂടി നടന്നു പോവുന്ന ഹനീസിനെ കണ്ടു. അപ്പോഴേ്ക്കും ചുവന്ന ഷര്‍ട്ടു മാറി ഇയാള്‍ പച്ച ഷര്‍ട്ട് ധരിച്ചിരുന്നു.
ഇതോടെ, പോലിസ് ഇയാളെ വളഞ്ഞു. പേരും മേല്‍ വിലാസവും തിരക്കിയപ്പോള്‍ ആദ്യം ആലപ്പുഴ സ്വദേശിയാണെന്നും പിന്നീട് കോട്ടയം സ്വദേശിയാണെന്നും തിരുത്തി പറഞ്ഞു. ഇതോടെ സംശയം തോന്നിയ പോലിസ് ഇയാളെ ജീപ്പിലേക്കു കയറ്റുകയായിരുന്നു. തുടര്‍ന്നു ബാഗ് പരിശോധിച്ചപ്പോഴാണു 10 ലക്ഷം രൂപ കണ്ടെത്തിയത്. ബാഗില്‍ നിന്ന് ആദ്യം ധരിച്ച ചുവന്ന ഷര്‍ട്ടും കണ്ടെത്തിയിരുന്നു.
പണത്തിന്റെ ഉറവിടം ചോദിച്ചപ്പോള്‍, തിരുനക്കരയിലെ പ്രമുഖ മൊബൈല്‍ വ്യാപാരിക്കു കൈമാറാന്‍ തിരുവനന്തപുരം സ്വദേശി നല്‍കിയ പണമാണെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച ഇയാളെ വൈകീട്ട് അഞ്ചു കഴിഞ്ഞിട്ടും രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 1000, 500 രൂപയുടെ കെട്ടുകളായായിരുന്നു നോട്ടുകള്‍ ബാഗില്‍ കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക