|    Sep 19 Wed, 2018 10:24 pm
FLASH NEWS

10 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 425 കോടിയുടെ ക്ഷേമ പെന്‍ഷന്‍

Published : 26th April 2018 | Posted By: kasim kzm

ആലപ്പുഴ: ജില്ലയിലെ അന്‍പതിനായിരത്തോളം വരുന്ന ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ഏഴ് തവണകളായി സഹകരണ മേഖല വഴി വിതരണം ചെയ്തത് 425 കോടിയുടെ ക്ഷേമ പെന്‍ഷന്‍. 2016ലെ ഓണക്കാലം മുതല്‍ കഴിഞ്ഞ വിഷു വരെയുള്ള കണക്കാണിത്.
ഇതിനുപുറമേ കെഎസ് ആര്‍ടിസി പെന്‍ഷന്‍കാരുടെ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള  പെന്‍ഷന്‍ ഇനത്തില്‍ 24.12 കോടി രൂപയും  വിതരണം ചെയ്തതായി സഹകരണ സംഘം ജോയിന്റ്  രജിസ്ട്രാര്‍ ഷാജി ജോര്‍ജ്ജ് അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി രണ്ടാം വാര്‍ഷികത്തിന്റെ  ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതാദ്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാമുഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സഹകരണ  ബാങ്കുകള്‍ വഴിയും സഹകരണ സംഘങ്ങള്‍ വഴിയും നേരിട്ട്  ഗുണഭോക്താക്കളിലെത്തിക്കുന്ന സംവിധാനമാണ്  ഇത്തവണ കേരള സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.
2016ല്‍ ഓണത്തിന് 128 കോടി രൂപയാണ് ഇതേവകയില്‍ വിതരണം ചെയ്്തിരുന്നത്.  50 0,1000 രൂപ നോട്ടുകള്‍  പിന്‍വലിച്ച സമയത്ത് സംസ്ഥാനത്തുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ മേഖല സംരക്ഷണ കാമ്പയിനും സഹകരണ വകുപ്പ് നടത്തുകയുണ്ടായി. പ്രാഥമിക സഹകരണ സംഘങ്ങളില്‍  നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്്പാ തിരിച്ചടവിനായി 5,76,500 രൂപയാണ് നല്‍കിയത്.
മല്‍സ്യത്തൊഴിലാളി കടാശ്വാസമായി 108 വായ്പക്കാര്‍ക്ക്  58  സഹകരണ സംഘം മുഖേന 36,49,017 രൂപയും നല്‍കാനായി. ജില്ലയിലെ പട്ടിക ജാതിക്കാര്‍ക്ക്് കടാശ്വാസമായി 15,45878 രൂപ അനുവദിച്ചു. 1ലക്ഷം രൂപ വരെയുള്ള പട്ടിക ജാതി  കടാശ്വാസ പദ്ധതിപ്രകാരം 5,63,13,533 രൂപ  നല്‍കി. കൂടാതെ  പട്ടിക ജാതി /പട്ടിക വര്‍ഗ /ഹിന്ദു പരിവര്‍ത്തിത ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്ക്  കുടിശിക ഏറ്റെടുത്ത്, തിരിച്ചടവ് കാലാവധി കഴിഞ്ഞ്  കുടിശിക ആയ 25,000 രൂപ വരെയുള്ള വായ്പകളില്‍  21,05592 രൂപയും  അനുവദിച്ചു.
റിസ്‌ക് ഫണ്ട് ആന്‍ഡ് ചികിത്സാ ധനസഹായ പദ്ധതി പ്രകാരവും 2 കോടി 76 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു.309 അപേക്ഷകളിലാണ് ഇത്രയും വലിയ തുക ധനസഹായം നല്‍കിയത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതോടെ സഹകരണ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ വലിയ ധനസഹായങ്ങള്‍ വിതരണം ചെയ്യാനുള്ള ചുമതല സഹകരണ മേഖലയ്ക്ക് നല്‍കിയത് സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതും പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss