|    Jan 18 Thu, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

10 രാജ്യസഭാ സീറ്റുകളില്‍ വോട്ടെടുപ്പ് ആഗസ്ത് എട്ടിന്‌

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്ത്, ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്ത് എട്ടിന് നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ആഗസ്ത് 18ഓടെ സ്മൃതി ഇറാനി, സീതാറാം യെച്ചൂരി, ഡെറിക് ഒബ്രിയേന്‍ എന്നിവരടക്കമുള്ള പ്രമുഖരുടെ കാലാവധി അവസാനിക്കും. കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ ദവെയുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ആഗസ്തില്‍ നടക്കും. ദവെയുടെ രാജ്യസഭാ കാലാവധി 2022 ജൂണ്‍ 29 വരെയായിരുന്നു. പശ്ചിമബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ ഒമ്പത് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ എട്ടിനായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ജൂലൈ 17ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് തീരുമാനിച്ചതോടെ ഇതു മാറ്റിവയ്ക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day