|    Jan 19 Thu, 2017 3:53 am
FLASH NEWS

10 മീന്‍പിടിത്തക്കാര്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

Published : 11th December 2015 | Posted By: SMR

രാമേശ്വരം: അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പത്തു മീന്‍പിടിത്തക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. കാരയ്ക്കലില്‍ നിന്നുള്ള മീന്‍പിടിത്തക്കാരാണ് പിടിയിലായത്. വീരമണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ പോയ മീന്‍പിടിത്തക്കാരെയാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാളിമുത്തു പറഞ്ഞു. നവംബര്‍ 26ന് ഇതേ സ്ഥലത്തു ആറു മീന്‍പിടിത്തക്കാരെ അറസ്റ്റ് ചെയ്തിരുന്നു. രാമേശ്വരത്തു നിന്നുള്ള അഞ്ചു മീന്‍പിടിത്തക്കാരെയും പുതുക്കോട്ടയില്‍ നിന്നുള്ള നാലു മീന്‍പിടിത്തക്കാരെയും ഇതേ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക