|    Oct 15 Mon, 2018 3:58 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

10 മാസം കഴിഞ്ഞിട്ടും കാലിക്കറ്റില്‍ പരീക്ഷാഫലമില്ല

Published : 8th September 2017 | Posted By: fsq

 

പി വി മുഹമ്മദ് ഇഖ്്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം പ്രഖ്യാപിക്കണമെന്നാണു കോടതി ഉത്തരവെങ്കിലും പരീക്ഷ കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും ഫലം പുറത്തുവന്നില്ല. 2016 ഏപ്രിലില്‍ കാലിക്കറ്റില്‍ ഡിഗ്രി പ്രവേശനം നേടിയവര്‍ക്കാണ് ഈ ദുര്യോഗം. ഇവരുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷ 2016 നവംബറില്‍ നടത്തിയെങ്കിലും 10 മാസം കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സെനറ്റ് യോഗത്തില്‍ പരീക്ഷാഫലങ്ങള്‍ വേഗത്തില്‍ നല്‍കുമെന്ന് കണ്‍ട്രോളര്‍ പ്രഖ്യാപിച്ചതിനു നേര്‍വിപരീതമാണ് 10 മാസം കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്ത നടപടി. ഇതേ രീതിയില്‍ ഇപ്പോള്‍ മൂന്നാം സെമസ്റ്ററുകാരായവരുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷയും ഇതുവരെ നടത്തിയിട്ടില്ല. 2017 ഏപ്രിലില്‍ നടത്തേണ്ട പരീക്ഷയാണ് സപ്തംബര്‍ കഴിയാറായിട്ടും നടത്താതിരിക്കുന്നത്. 30 രൂപ ഒരു സെമസ്റ്ററിന്റെ ഗ്രേഡ് കാര്‍ഡിന് ഈടാക്കുന്ന സര്‍വകലാശാല ഇതു നല്‍കാതായിട്ട് കാലമേറെയായി. സെമസ്റ്റര്‍ പരീക്ഷയും ഫലങ്ങളും കൃത്യസമയത്ത് നടത്താത്തതു കാരണം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിന് തടസ്സം നേരിടുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss