|    Mar 23 Thu, 2017 6:06 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

10 ബിഎംഡബ്ല്യു കാര്‍ മെഗാ പ്രമോഷനുമായി സഫാരി

Published : 26th September 2016 | Posted By: SMR

ദോഹ: സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ വിന്‍ 10 ബിഎംഡബ്ല്യു  കാര്‍ പ്രമോഷന്‍ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ആരംഭിച്ചു.  50 റിയാല്‍ പര്‍ച്ചേസിലൂടെ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ പത്ത് ബിഎംഡബ്ല്യു 5 സീരീസ് കാറുകളാണ് സമ്മാനമായി നല്‍കുന്നത്.  ഓരോ നറുക്കെടുപ്പിലും രണ്ടു കാറുകള്‍ വീതമാണ് ഭാഗ്യശാലികള്‍ക്കായി കാത്തിരിക്കുന്നതെന്ന് സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  ഇന്ന് ആരംഭിക്കുന്ന ഈ പ്രമോഷന്റെ ആദ്യ രണ്ടു കാറുകളുടെ നറുക്കെടുപ്പ് നവംബര്‍ 7 ന് സഫാരിമാളില്‍  നടക്കും. 2017 ഏപ്രില്‍ 10വരെയാണ് പ്രമോഷന്‍ കാലാവധി.
ഇക്കഴിഞ്ഞ സഫാരിയുടെ വിന്‍ 6 കിലോ ഗോള്‍ഡ് പ്രമോഷനില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പങ്കെടുത്തത്. ഇവരില്‍ നിന്ന് ഭാഗ്യശാലികള്‍ക്കായി ഓരോമാസവും ഓരോ കിലോ സ്വര്‍ണം വീതം 6 കിലോ സ്വര്‍ണ്ണമാണ് സമ്മാനമായി നല്‍കിയത്. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ളവര്‍ മുതല്‍ താഴ്ന്ന് വരുമാനക്കാര്‍ വരെയുള്ള എല്ലാ ഉപഭോക്താക്കളെയും പങ്കെടുപ്പിക്കുന്ന രീതിയിലുള്ളതാണ് സഫാരിയുടെ പ്രമോഷനുകള്‍. ക്യാഷ് പ്രൈസുകളും, വാഹനങ്ങളും, സ്വര്‍ണ്ണ സമ്മാനങ്ങളും ഉള്‍പ്പെടെ ഖത്തറില്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത രീതിയിലുള്ളതായിരുന്നു ഈ പ്രമോഷനുകള്‍. തങ്ങളുടെ എല്ലാ പ്രമോഷനുകളും ഇരുകൈകളും നീട്ടി സ്വീകരിച്ച ഉപഭോക്താക്കള്‍ ഈ പ്രമോഷനും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  സൈനുല്‍ ആബിദീന്‍ പറഞ്ഞു.  അബുഹമൂറിലെ സഫാരി മാളില്‍നിന്നോ, സല്‍വാറോഡിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നോ ഉംസലാല്‍ മുഹമ്മദിലെ സഫാരി ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്നോ 50 റിയാല്‍ പര്‍ച്ചേസിന് ലഭിക്കുന്ന കൂപ്പണ്‍ പൂരിപ്പിച്ച് നല്‍കിയാല്‍ ഈ പ്രമോഷനില്‍ പങ്കെടുക്കാവുന്നതാണ്.
ഇടനിലക്കാരില്ലാതെ പഴം, പച്ചക്കറികള്‍, മല്‍സ്യം, മാംസം എന്നിവ സംഭരിച്ച് നേരിട്ട് വിപണനം ചെയ്യുന്നതിലൂടെ തങ്ങള്‍ക്ക് ലഭ്യമായ വിലയിലും അതിലും കുറഞ്ഞ വിലയിലും ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ സഫാരി ശ്രമിക്കാറുണ്ട്. വിവിധ രുചികളുമായി സഫാരിയുടെ ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗം, അതിനൂതന ഫാഷന്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഗ്രോസറി, കായിക ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍,  മണി എക്‌സ്‌ചേഞ്ച്, ഏറ്റവും മികച്ച ഗോള്‍ഡ് സൂക്ക്, രുചികരമായ ഭക്ഷണ വിഭവങ്ങളുമായി ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, തുടങ്ങിയവ സഫാരിയുടെ പ്രത്യേകതകളില്‍ ചിലതാണ്.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക