|    Nov 21 Wed, 2018 5:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

10 ജോയിന്റ് സെക്രട്ടറിമാര്‍ക്ക് നിയമനം നല്‍കാനൊരുങ്ങി യുപിഎസ്‌സി

Published : 7th August 2018 | Posted By: kasim kzm

ചണ്ഡീഗഡ്: വിവാദങ്ങള്‍ക്കിടെ 10 ജോയിന്റ് സെക്രട്ടറിമാര്‍ക്ക് നേരിട്ടു നിയമനം നല്‍കാനൊരുങ്ങി യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ (യുപിഎസ്‌സി).
ഇവരുടെ അഭിമുഖം ഉടന്‍ നടത്തുമെന്നു യുപിഎസ്‌സി വൃത്തങ്ങള്‍ അറിയിച്ചു. വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ളവരെ നേരിട്ടു ജോയിന്റ് സെക്രട്ടറിപദത്തില്‍ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലി ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതായും അധികൃതര്‍ വ്യക്തമാക്കി. എട്ടു മന്ത്രാലയങ്ങളില്‍ നിന്നുള്ളവരെയാണ് ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് നേരിട്ടു നിയമനം നല്‍കുന്നതിനായി പരിഗണിക്കുന്നത്. ഓരോ മന്ത്രാലയവും പരിഗണിക്കേണ്ട യോഗ്യരായവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇവരില്‍ നിന്നു തിരഞ്ഞെടുത്തവരെയാണ് യുപിഎസ്‌സി അഭിമുഖത്തിന് ക്ഷണിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss