|    Jul 21 Sat, 2018 1:05 pm
FLASH NEWS

10 കോടി നിരോധിത കറന്‍സി പിടികൂടിയ സംഭവം: അന്വേഷണം അന്യസംസ്ഥാനത്തേക്കും

Published : 13th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ:   പെരിന്തല്‍മണ്ണയില്‍ നാല് മാസത്തിനുള്ളില്‍ 10 കോടിയോളം  നിരോധിത  കറന്‍സികള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള  അന്യസംസ്ഥാനത്തും അന്വേഷണം ഊര്‍ജിതമാക്കിയതായി പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്നുകോടി 14ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി  മൂന്നഘസംഘം പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ജില്ലയിലേക്ക് വ്യാപകമായി  നിരോധിത നോട്ടുകള്‍ എത്തുന്നുണ്ടെന്ന് ഇവരില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം അന്യസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചത്.  കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 500,1000 നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയ പരിധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി 14പേരാണ്  പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. ഇവരില്‍ നിന്നും 0കോടിയോളം നിരോധിത നോട്ടുകളും പിടിച്ചെടുത്തു. സഹകരണ ബാങ്കുകളില്‍ ഉണ്ടായിരുന്ന റദ്ദാക്കിയ നോട്ടുകളുടെ ശേഖരം റിസര്‍വ് ബാങ്കില്‍ തിരിച്ചടക്കാനുള്ള അനുമതിയുടെ മറവില്‍ ജില്ലയില്‍ വ്യാപകമായില്‍ നിരോധിച്ച നോട്ടുകളുടെ കൈമാറ്റം നടക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതനുസരിച്ച് പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം, എസ്.ഐ ഖമറുദ്ദീന്‍ വള്ളിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss