|    May 21 Mon, 2018 8:37 pm
FLASH NEWS

10 കോടി അനുവദിച്ചിട്ടും പയ്യനെടം റോഡ് ഗതാഗതയോഗ്യമായില്ല

Published : 12th December 2017 | Posted By: kasim kzm

മണ്ണാര്‍ക്കാട്: നവീകരണത്തിന് 10കോടി അനുവദിച്ചിട്ട് കാലം ഏറെ കഴിഞ്ഞിട്ടും പയ്യനെടം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായില്ല. കഴിഞ്ഞ ബജറ്റിലാണ് റോഡിനു പത്തു കോടി പ്രഖ്യാപിച്ചത്. കിഫ്ബിയില്‍ നിന്ന് പണം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വര്‍ഷം പലത് കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. റോഡ് തകര്‍ന്ന് പാതളക്കുഴിക്കു സമാനമായി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ടെന്‍ഡര്‍ നടപടികള്‍ പോലും ആയില്ല. റോഡു നവീകരണത്തിന് തുക അനുവദിച്ചുള്ള പ്രഖ്യാപനം വന്നതോടെ അറ്റകുറ്റ പണിക്കു പോലും തുകനീക്കി വച്ചില്ല. ഇതോടെ റോഡിന്റെ തകര്‍ച്ച പൂര്‍ണമായി. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണിത്. മണ്ണാര്‍ക്കാട് എംഇഎസ് കോളജ് മുതല്‍ മൈലാംപാടം വരെ പതിനഞ്ചോളം ഗ്രാമങ്ങിലേക്കുള്ള പ്രധാന റോഡാണിത്. ഒട്ടേറെ ബസ് സര്‍വീസുകളും ഇതുവഴിയുണ്ട്.പലയിടത്തും റോഡില്‍ വന്‍ കുഴികളായതിനാല്‍ അപകടം പതിവാണ്. ഇതിനെല്ലാം പുറമെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനാല്‍ ഷാപ്പുംപടി ഭാഗത്ത് റോഡ് പൂര്‍ണമായും തകര്‍ന്നു. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ച ഉടന്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss