|    Jan 19 Fri, 2018 9:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

10 കോടിയിലേറെ തട്ടിപ്പ് നടത്തിയ കേസുകളില്‍ അതിവേഗ അന്വേഷണം

Published : 18th July 2016 | Posted By: SMR

ന്യൂഡല്‍ഹി: 10 കോടിയിലേറെ തട്ടിപ്പ് നടത്തിയ കേസുകളില്‍ അതിവേഗ അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) തീരുമാനിച്ചു. ബാങ്ക് ജീവനക്കാര്‍ക്കും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസുകളിലും അതിവേഗ അന്വേഷണം നടക്കും.
കേസുകളില്‍പ്പെട്ട, അടുത്ത ആറ് മാസത്തിനകം വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണം മുന്‍ഗണനാക്രമത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സുപ്രിംകോടതിയും ഹൈക്കോടതികളും കൈമാറിയ കേസുകള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫിസോ പാര്‍ലമെന്ററി സമിതികളോ തേടിയ റിപോര്‍ട്ടുകള്‍ക്കും മുന്‍ഗണന നല്‍കാനും സിവിസി തീരുമാനിച്ചിട്ടുണ്ട്. വിജിലന്‍സ് കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വലിയ കാലതാമസം വരുന്നതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day