|    May 30 Tue, 2017 7:02 am
FLASH NEWS

10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Published : 20th March 2017 | Posted By: fsq

 

തിരുവനന്തപുരം: നഗരത്തില്‍ രണ്ടു സ്ഥലങ്ങളില്‍നിന്നായി രണ്ടുപേരെ 10 കിലോ കഞ്ചാവുമായി സിറ്റി ഷാഡോ പോലിസ് പിടികൂടി. അമരവിള കുഴിച്ചാണി അശ്വതി ഭവനില്‍ നേശമണി മകന്‍ ജോണി(48), കഴക്കൂട്ടം മര്യനാട് കോളനി സ്വദേശി നെല്‍സന്‍ മകന്‍ തോമസ്(31) എന്നിവരെയാണ് പേട്ട, കോവളം സ്‌റ്റേഷനുകൡലായി അറസ്റ്റ്‌ചെയ്തത്. ഷാഡോ പോലിസ് അംഗങ്ങള്‍ കഞ്ചാവ് വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് ഇരുവരില്‍ നിന്നും ഇത്രയധികം കഞ്ചാവ് പിടികൂടിയത്. ഈവര്‍ഷം ഇതുവരെ 40 കിലോ കഞ്ചാവാണ് ഷാഡോ പോലിസ് പിടികൂടിയത്. ഇവരില്‍നിന്നും മറ്റ് കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ഷാഡോ പോലിസ് ശേഖരിച്ചു. തുടര്‍ന്ന് കഞ്ചാവ് വില്‍പനക്കാരായി ചമഞ്ഞ് കച്ചവടക്കാരുമായി ഷാഡോ പോലിസ് നിരന്തരം ബന്ധപ്പെടുകയും വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തു. ഒടുവില്‍ ഷാഡോ പോലിസ് ആവശ്യപ്പെട്ട കഞ്ചാവുമായെത്തിയ ഇവരെ വലയിലാക്കുകയായിരുന്നു. ഇതില്‍ ജോണിയെ പലവട്ടം എക്‌സൈസും പോലിസും കഞ്ചാവ് കേസിന് പിടികൂടിയിട്ടുണ്ട്. എന്നാല്‍, വീണ്ടും പിടിക്കപ്പെടാതിരിക്കാന്‍ വളരെ തന്ത്രപരമായാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്.  പിടിയിലായ തോമസും ഇയാളില്‍നിന്നാണ് കഞ്ചാവെടുത്തിരുന്നത്. ജോണിയെ ചോദ്യംചെയ്തതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടില്‍ തേനിയില്‍നിന്നും പ്രസ്സിന്റെ സ്റ്റിക്കര്‍ പതിച്ച് പത്രക്കാരനെന്ന വ്യാജേന കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാലുപേരെ പിടികൂടിയിരുന്നു. ഇവര്‍ ഉപയോഗിച്ച വാഹനം ബാലരാമപുരം സ്വദേശിയുടെ ഉടമസ്ഥതതയിലുള്ളതായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഷാഡോ പോലിസ് അവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും ജോണിയിലേക്കാണെത്തിച്ചേര്‍ന്നത്. പിടികൂടിയവരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളിലും ശക്തമായ കഞ്ചാവ് വേട്ടയുണ്ടാവുമെന്ന് ഡിസിപി അരുള്‍ ബി കൃഷ്ണ അറിയിച്ചു. സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day