10 ലക്ഷം രൂപ ധനസഹായം; കേന്ദ്രം രണ്ടുലക്ഷം നല്‍കും

കൊല്ലം: വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമല്ലാത്ത പരിക്കുള്ളവര്‍ക്ക് അരലക്ഷം രൂപ വീതവും നല്‍കും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ലഭിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണു തുക അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ ദേശീയ ദുരന്തനിവാരണ സേനയ്ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it