10 കാരുണ്യ ഫാര്‍മസികള്‍കൂടി ഉടന്‍ തുടങ്ങും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൊതുവിപണിയിലേതിനേക്കാള്‍ 10 മുതല്‍ 93 ശതമാനംവരെ വിലക്കുറവില്‍ സാധാരണക്കാര്‍ക്ക്, എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് 10 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിനു കീഴില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നടത്തുന്ന സംസ്ഥാനത്തെ 40ാമത്തെ കാരുണ്യ ഫാര്‍മസി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയതുറ, ഫോര്‍ട്ട്, നെടുമങ്ങാട്, കടയ്ക്കല്‍, പുനലൂര്‍, പത്തനംതിട്ട, ചേര്‍ത്തല, ചങ്ങനാശ്ശേരി, കളമശ്ശേരി, പട്ടാമ്പി എന്നിവിടങ്ങളിലാണു പുതിയ ഫാര്‍മസികള്‍ ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it