malappuram local

10 സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപ്പഞ്ചായത്തുകള്‍ നടപ്പിലാക്കും

മലപ്പുറം: ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകളാക്കുന്നു. വാഴയൂര്‍, കാവനൂര്‍, കരുളായി, തൃക്കലങ്ങോട്, ഏലംകുളം, കണ്ണമംഗലം, ചേലേമ്പ്ര, വളവന്നൂര്‍, എടയൂര്‍, വട്ടംകുളം എന്നിവയാണ് പഞ്ചായത്തുകള്‍.
നടപ്പു സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.  ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ ഭക്ഷ്യ ഉല്‍പ്പാദന വിതരണ സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കി ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കുന്നതിനായി മേളകള്‍ സംഘടിപ്പിക്കും.
സ്വകാര്യ പൊതു ഉടമസ്ഥതയിലുളള എല്ലാ കുടിവെളള വിതരണ സ്രോതസ്സുകളിലെയും വിതരണ സ്രോതസ്സുകളിലെയും ജലത്തിന്റെ ഗുണ നിലവാര പരിശോധന, അങ്കണവാടികളിലെയും സ്‌കൂളുകളിലെയും ഭക്ഷണ വിതരണം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുളള നടപടികള്‍, പൊതുജനങ്ങള്‍ക്ക് സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസുകള്‍, കാര്‍ഷിക കര്‍മസേനയുടെ സഹായത്തോടെ ഓര്‍ഗാനിക് ഫാമിങ്ങില്‍ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടത്തും.
ഐഎംഎയുടെയും ന്യൂട്രീഷ്യന്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കും.  വഴിയോര കച്ചവടക്കാര്‍, മത്സ്യമാംസങ്ങള്‍ വില്‍ക്കുന്നവര്‍, പഴ വര്‍ഗങ്ങള്‍ വില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും നല്‍കും.
Next Story

RELATED STORIES

Share it