10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 700ഓളം മാധ്യമപ്രവര്‍ത്തകര്‍

ലണ്ടന്‍: ലോകത്തെ ചെറുതും വലുതുമായ സംഭവ വികാസങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനുള്ളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സായുധ-മാഫിയ സംഘങ്ങള്‍ കൊലപ്പെടുത്തിയത് 700ലധികം മാധ്യമപ്രവര്‍ത്തകരെ. ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്. മാധ്യമസുരക്ഷ മുമ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെടുകയാണെന്നും മാധ്യമപ്രവര്‍ത്തകരെ ഉന്നംവയ്ക്കുന്നതു വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഷെഫീല്‍ഡ് സര്‍വകലാശാലയിലെ മാധ്യമവിഭാഗം ഉപമേധാവി ജാക്കി ഹാരിസണ്‍ വ്യക്തമാക്കുന്നു.
അക്രമികള്‍ക്ക് ഭയം തെല്ലുമില്ലാതായിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായാണ് കാണാന്‍ സാധിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേലുള്ള തിരിച്ചടി കൂടിയാണിത്- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ കോണുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. സിറിയയില്‍ കൊല്ലപ്പെട്ട മാരീ കോള്‍വിന്‍, ജെയിംസ് ഫോളി എന്നിവരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും.
പാകിസ്താന്‍, മെക്‌സിക്കോ, കോംഗോ, തുര്‍ക്കി, ഇന്ത്യ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായും എഡിറ്റര്‍മാരുമായും ഹാരിസണ്‍ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it