palakkad local

10 വര്‍ഷം മുമ്പ് മോഷണം; പ്രതി പിടിയില്‍



ആനക്കര: പത്തുവര്‍ഷം മുന്‍പ് കടകുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒന്നാം പ്രതി പിടിയില്‍. 2005 സപ്തംബര്‍ 6ന് രാത്രി അര്‍ധരാത്രിയില്‍ കുമരനെല്ലൂര്‍ സബീന ടൈലേഴ്‌സ് കടയില്‍ നിന്ന് തുണികള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുഴല്‍മന്ദം അമ്പടത്തുവീട്ടില്‍ രതീഷ് (35) ആണ് പിടിയിലായത്.  രണ്ടാം പ്രതിയെ നേരത്തെ പിടികൂടിയിരുന്നു. ഇന്നലെ പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍ വച്ചാണ് തൃത്താല എസ്‌ഐ കെ കൃഷ്ണനും സംഘവും പിടികൂടിയത്.
Next Story

RELATED STORIES

Share it