Flash News

10 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത അമ്മാവന്‍മാര്‍ക്കു ജീവപര്യന്തം



ഛത്തീസ്ഗഡ്: 10 വയസ്സായ മരുമകളെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടു സഹോദരങ്ങള്‍ക്കു ജി ല്ലാകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഗര്‍ഭഛിദ്രം നടത്താനുള്ള ഹരജി സുപ്രിംകോടതി തള്ളിയതിനെ തുടര്‍ന്നു പെണ്‍കുട്ടി പ്രസവിച്ചിരുന്നു. പൂനം ആര്‍ ജോഷിയാണു ശിക്ഷ വിധിച്ചത്. കൂടാതെ ഇരുവരും 3.05 ലക്ഷം രൂപ—വീതം പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്.  മരണം വരെ പ്രതികള്‍ ജയിലില്‍ കിടക്കുമെന്നും ഇത്തരം ഹീനകൃത്യങ്ങള്‍ക്കു വിധി ഒരു പാഠമായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ സേതി പറഞ്ഞു. ആറു ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്കും 10,000 രൂപ സര്‍ക്കാരിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 376(2) (എഫ്)(ഐ), 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍ പോക്‌സോ നിയമം എന്നിവ പ്രകാരമാണു ശിക്ഷ.
Next Story

RELATED STORIES

Share it