Idukki local

10 വയസ്സുകാരനു പ്രകൃതിവിരുദ്ധ പീഡനം; വൃദ്ധന്‍ അറസ്റ്റില്‍



അടിമാലി: 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അറുപതുകാരനെ അടിമാലി പോലിസ് അറസ്റ്റ് ചെയ്തു. അടിമാലി ദേവിയാര്‍ കോളനിയിലെ  നടുവിലോപറമ്പില്‍ ജോയിയാണ് പോലിസിന്റെ പിടിയിലായത്. പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരന്റെ അയല്‍വാസിയായിരുന്നു ജോയി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അടിമാലി ദേവിയാര്‍ കോളനിയിലുള്ള ജോയിയുടെ വീട്ടില്‍ നിന്നുമാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു മകനെ അയല്‍വാസി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് പത്ത് വയസ്സുകാരന്റെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയത്. മാതാപിതാക്കള്‍ പരാതി നല്‍കിയതറിഞ്ഞതോടെ ജോയി അടിമാലിയില്‍ നിന്ന് ഒളിവില്‍പോയി. ഇയാള്‍ ഇടക്കിടെ ദേവിയാര്‍ കോളനിയിലെ വീട്ടില്‍ വന്നുപോവുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ജോയി പോലീസിന്റെ വലയിലായത്. രണ്ട് മൂന്ന് മാസക്കാലമായി കുട്ടിയെ പീഡനത്തിനിരയാക്കി വന്നിരുന്നതായി ഇയാള്‍ പോലിസിനോട് സമ്മതിച്ചു. അയല്‍വാസിയായിരുന്നതിനാല്‍ പീഡനത്തിനിരയായ കുട്ടി ജോയിയുടെ വീട്ടില്‍ വരുന്നതു പതിവായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത് കുട്ടിയുമായി അടുപ്പം സ്ഥാപിച്ചാണ് ജോയി പീഡനം നടത്തിവന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ നിരന്തരം കുട്ടിയെ ചോദ്യം ചെയ്തതിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ ഇയാള്‍ ഏതെങ്കിലും വിധത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നോയെന്നും മറ്റേതെങ്കിലും കുട്ടികളെ പ്രതി ഇത്തരത്തില്‍ പീഡനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്നും പോലിസ് അന്വേഷിച്ചു വരികയാണ്. പോക്‌സോ ആക്ട് പ്രകാരമാണു പോലിസ് ജോയിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it