10 ലക്ഷത്തിന്റെ കുഴല്‍പണവുമായി വിദ്യാര്‍ഥി പിടിയില്‍

വടകര : പത്തുലക്ഷം രൂപയുടെ കുഴല്‍പണവുമായി വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി. ഓമശ്ശേരി മേലേടത്ത് നൗഫല്‍(20) ആണ് പിടിയിലായത്. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകര പുതിയ ബസ് സ്റ്റാന്റില്‍ നിന്നും ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്. സ്‌കൂള്‍ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊടുവള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുഴല്‍പണ സംഘത്തിലെ കണ്ണിയാണ് നൗഫല്‍. വടകര മേഖലയില്‍ വിതരണം ചെയ്യാനുള്ളതാണ് പണം. ഇയാളില്‍നിന്ന് വിതരണം ചെയ്യേണ്ടവരുടെ പേരുകളടങ്ങിയ സ്ലിപ്പുകളും പിടിച്ചെടുത്തിട്ടുണ്ട.് നൗഫലിനെ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും.
Next Story

RELATED STORIES

Share it