Second edit

10 രോഗങ്ങള്‍



ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ അവഗണിക്കപ്പെടുന്ന ചില രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയും പല ഔഷധനിര്‍മാണ കമ്പനികളും സന്നദ്ധസേവന സംഘടനകളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഏഷ്യയിലുമുള്ള ഏതാണ്ട് 100 കോടി മനുഷ്യരെ ബാധിക്കുന്നതാണവ. മന്ത്, ഗിനിപ്പുഴു, അന്ധതയുണ്ടാക്കുന്ന ട്രക്കോമ തുടങ്ങിയ 10 രോഗങ്ങള്‍ പരത്തുന്നത് കൊതുകുകളും ചെള്ളുകളും മറ്റു പരാന്നജീവികളുമാണ്. ദരിദ്രരെയാണ് ഈ രോഗങ്ങള്‍ അധികവും പിടികൂടുന്നത്. ദാരിദ്ര്യം ശക്തിപ്പെടാന്‍ അവ വഴിവയ്ക്കുന്നു.എന്നാല്‍, രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും സമയത്ത് മരുന്നു നല്‍കുകയും ചെയ്താല്‍ ഇവ നിയന്ത്രണവിധേയമാക്കാമെന്ന് സമീപകാലത്തുണ്ടായ ചില നടപടികള്‍ തെളിയിക്കുന്നു. ഉദാഹരണത്തിന്, ഗിനിപ്പുഴു ബാധ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇല്ലാതായത് ഈയിടെയാണ്. 1986ല്‍ 35 ലക്ഷം പേരെയാണ് ഗിനിപ്പുഴു കഷ്ടത്തിലാക്കിയിരുന്നത്. പ്രതീക്ഷ നല്‍കുന്ന കാര്യം, പല ഔഷധ നിര്‍മാണ കമ്പനികളും ഈ രോഗങ്ങള്‍ തടയുന്നതിനു കോടിക്കണക്കിന് രൂപയുടെ ഔഷധങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്നതാണ്. 2012ലെ ലണ്ടന്‍ പ്രഖ്യാപനമനുസരിച്ച് അടുത്ത ഒരു ദശകത്തിനുള്ളില്‍ ഈ രോഗങ്ങള്‍ മുഴുവന്‍ നിയന്ത്രണവിധേയമാവും. ഇതിന്റെ സാമ്പത്തികനേട്ടങ്ങളും പ്രധാനമാണ്. രണ്ടാം ലോക—യുദ്ധത്തിനുശേഷം ജപ്പാനും കൊറിയയും വളരാനുള്ള പ്രധാന കാരണം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വിരനിര്‍മാര്‍ജനം നടത്തിയതാണ്.
Next Story

RELATED STORIES

Share it