Flash News

10 മല്‍സ്യതൊഴിലാളികളെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്തു



രാമേശ്വരം: 10 തമിഴ്‌നാട് മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ തീരത്തിനടുത്തുള്ള നെടുതീവുവില്‍ അനധികൃതമായി മല്‍സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. നാഗപട്ടണം ജില്ലയിലെ മല്‍സ്യത്തൊഴിലാളികളായ ഇവരെ ബോട്ടടക്കം കരൈ നഗറിലേക്കു കൊണ്ടുപോയതായി കാരൈക്കല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പെരുമാള്‍ പിള്ളൈ പറഞ്ഞു. ലങ്കന്‍ അതിര്‍ത്തിയോടു ചേര്‍ന്നു 10 ദിവസത്തോളം മല്‍സ്യബന്ധനം നടത്തിയ ഇന്ത്യന്‍ തൊഴിലാളികളെ പ്രാദേശിക മല്‍സ്യത്തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അഞ്ചിനും ഇതേ സ്ഥലത്തു മല്‍സ്യബന്ധനം നടത്തിയ നാലു തമിഴ്‌നാട് സ്വദേശികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it