palakkad local

10 കോടി അനുവദിച്ചിട്ടും യാത്ര കുഴികള്‍ താണ്ടി

മണ്ണാര്‍ക്കാട്: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 10കോടി പ്രഖ്യാപിച്ചിട്ടും പയ്യനെടം റോഡിന് ശാപമോക്ഷമായില്ല.  പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ റോഡ് പാതാളക്കുഴി കൊണ്ട് നിറഞ്ഞു. ഇതോടെ നാട്ടുകാരുടെ യാത്രാ ദുരിതം കഠിനവുമായി. മണ്ണാര്‍ക്കാട് എംഇഎസ് കോളജ് പരിസരത്തു നിന്നാരംഭിക്കുന്ന റോഡിന്റെ നവീകരണത്തിന് ബജറ്റില്‍ പത്തു കൊടി രൂപ അനുവദിച്ചിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പോലും ഇതവരെ തുടങ്ങിയിട്ടില്ല. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണിത്.
അക്കിപ്പാടം, വെള്ളപ്പാടം, പുതുക്കുടി, പൂളച്ചിറ, എടേരം, അമ്പലംകുന്ന്, പുതുക്കുടി, കാക്കത്തിരുത്തി, പുല്ലൂന്നി, കാരാപ്പാടം, പൊതുവപ്പാടം, മരുതുംകാട്, അവണക്കുന്ന്, മൈലാംപാടം തുടങ്ങിയഒട്ടേറെ പ്രദേശങ്ങളിലേക്കുള്ള റോഡാണിത്. നിരവധി സ്വകാര്യ ബസുകള്‍തന്നെ സ്ര!വീസ് നടത്തുന്നുണ്ട്. സ്‌കൂള്‍ ബസുകള്‍ പുറമെയും. പല ഭാഗത്തും റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ചെറിയ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിട്ടുണ്ട്. ഇതിനെല്ലാം പുറമെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനാല്‍പല ഭാഗത്തും റോഡ് പൂര്‍ണമായും തകര്‍ന്നു. കിഫിബിയില്‍ നിന്ന് അനുവദിച്ച തുക കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവാമുമെന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it