thrissur local

10 കോടിയുടെ റേഷന്‍ ദുരുപയോഗം തടഞ്ഞ് തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫിസ്

തൃശൂര്‍: പത്ത് കോടി രൂപയുടെ റേഷന്‍ ദുരുപയോഗം തടഞ്ഞ് തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫിസ്. താലൂക്കിലെ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന അനര്‍ഹരായ കാര്‍ഡുടമകളെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റിയാണ് റേഷന്‍ ദുരുപയോഗം തടഞ്ഞത്. ഇതുവഴി കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഏപ്രില്‍ 2018 വരെ 400 ലോഡ്  ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണില്‍ നീക്കിയിരിപ്പ് സ്‌റ്റോക്കായി വെക്കാന്‍ സാധിച്ചതായി തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ഇതിന് വിപണി വില പത്ത് കോടിക്ക് മുകളില്‍ വരും. തൃശൂര്‍ താലൂക്കിലെ റേഷനിങ്    ഇന്‍സ്‌പെക്ടര്‍ മാരും  മറ്റു ജീവനക്കാരും ചേര്‍ന്ന് 9695 മുന്‍ഗണനാ   വിഭാഗം ,   837   അന്ത്യോദയ    അന്നയോജന   കാര്‍ഡുകള്‍ ,  2137 സബ്‌സിഡി കാര്‍ഡുകള്‍  എന്നിവ അനര്‍ഹര്‍ കൈവശംവെച്ച് ഉപയോഗി ക്കുന്നതായി  കണ്ടെത്തിയിരുന്നു.
ഇവരെ  പൊതുവിഭാഗത്തിലേക്ക് മാറ്റുകയും പകരം  അര്‍ഹരായ പതിനായിരത്തോളം പേരെ  ഉള്‍പ്പെടുത്തുന്നതിനായി  സിവില്‍  സപ്ലൈസ്   ഡയറക്ടര്‍ക്ക്   റിപോര്‍ട്ട്   ചെയ്തിരുന്നു. ഇതില്‍ 5700 പേരെ മുന്‍ഗണനാവിഭാഗത്തില്‍  ഉള്‍പ്പെടുത്തി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക്  മെയ് മാസം   മുതല്‍   റേഷന്‍   വിഹിതം    ലഭിക്കുന്നതാണ്. ബാക്കിയുള്ള നാലായിരത്തോളം പേരെ അധികം താമസിയാതെ ഉള്‍പ്പെടുത്തുമെന്ന്  പ്രതീക്ഷിക്കുന്നതായി   താലൂക്ക്   സപ്ലൈ   ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it