10 കിലോ കഞ്ചാവുമായി തേനി സ്വദേശി പിടിയില്‍

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി തേനി സ്വദേശി എക്‌സൈസിന്റെ പിടിയിലായി. തമിഴ്‌നാട് തേനി ഗൂഡല്ലൂര്‍ എംജിആര്‍ കോളനി നിവാസി മണികണ്ഠ(45) നെയാണ് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ്് പരിസരത്ത് നിന്നും എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശശികുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തേനിയിലെ ഗൂഡല്ലൂര്‍ എന്ന സ്ഥലത്ത് നിന്നും കഞ്ചാവ് വന്‍ തോതില്‍ ശേഖരിച്ച് കേരളത്തില്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മണികണ്ഠനെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു കിലോ വീതമുള്ള അഞ്ചു പൊതികള്‍ രണ്ട് ബിഗ് ഷോപ്പറുകളിലാക്കി കൊച്ചിയിലെ ഏജന്റിനു കൈമാറാന്‍ കാത്ത് നില്‍ക്കുമ്പോഴായിരുന്നു പ്രതി പിടിയിലായത്.  കഞ്ചാവ് പൊതിഞ്ഞിരുന്ന പത്രകടലാസ് പരിശോധിച്ചതില്‍ നിന്നും ആന്ധ്രയില്‍ പായ്ക്ക് ചെയ്ത കഞ്ചാവാണ് പ്രതി വില്‍പനയ്ക്ക് ഉപയോഗിക്കുന്നതെന്ന് ബോധ്യമായി. മറൈന്‍ ഡ്രൈവിലെ അബ്ദുല്‍കലാം മാര്‍ഗിന് സമീപമുള്ള വാക്ക് വേയില്‍ രാത്രി കാലത്ത് സ്ത്രീകള്‍ അടക്കം മയക്കു മരുന്ന് കൈമാറ്റം നടത്തുന്നുവെന്ന്  കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മണികണ്ഠനെ കണ്ടെത്താനായത്.
കുമളി, ബോഡിമെട്ട് ചെക് പോസ്റ്റുകളില്‍ എക്‌സൈസിന്റെ കര്‍ശനമായ പരിശോധനയുള്ളതിനാ ല്‍ മംഗളാദേവി ക്ഷേത്രത്തിന് സമീപം കാട്ടുവഴികളിലൂടെയാണ് കഞ്ചാവ് കടത്തിയിരുന്നത്. കാട്ടുവഴികളിലൂടെ കഞ്ചാവ് ചുമക്കുന്നവര്‍ക്ക് 5000 രൂപ വരെ പ്രതിഫലം നല്‍കിയിരുന്നതായി പ്രതി മൊഴി നല്‍കിയതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ശ്രീരാജ്, പ്രിവന്റീവ് ഓഫിസര്‍മാരായ സി കെ മധു, സത്യനാരായണന്‍, എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗമായ സതീഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജയകുമാര്‍, ശരത് മോന്‍, ദിലീപ് പരമേശ്വരന്‍, മുനീര്‍, ആഷ്‌ലി ജോബ്, ധീരു ജെ അറയ്ക്കല്‍, സുനില്‍ എന്നിവര്‍ പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it