palakkad local

10 ഏക്കറോളം നിലം നികത്താന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

ചിറ്റൂര്‍: തത്തമംഗലത്ത് പത്ത് ഏക്കറോളം നിലം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തത്തമംഗലം വില്ലേജ് പരിധിയിലെ പട്ടഞ്ചേരി പഞ്ചായത്തിലെ കാവില്‍കളത്തെ സ്വകാര്യ വ്യക്തിയുടെ പത്തോളം ഏക്കര്‍ വരുന്ന നിലം നികത്താനുള്ള ശ്രമമാണ് നാട്ടുകാര്‍ ഇടപ്പെട് തടഞ്ഞത്. കമ്പിവേലി കെട്ടി തിരിച്ച് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിലം നികത്തി റോഡ് നിര്‍മിച്ച് പ്ലോട്ടുകളാക്കി വില്‍പന നടത്താനായിരുന്നു നീക്കം. നിലം നികത്തുന്നതിന്റെ മറവില്‍ വരമ്പുകളില്‍ ഉള്ള നിരവധി പനകളുള്‍പ്പെടെ നിരവധി മരങ്ങള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നിട് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ ഇന്‍ ചാര്‍ജ്ജര്‍ കെ മുഹമ്മദ് മുജീബ് സ്ഥലം സന്ദര്‍ശിച്ച് നെല്‍വയല്‍ തണ്ണീര്‍തട നിയമ പ്രകാരം സ്റ്റോപ്പ് മെമ്മോയും സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനും നോട്ടീസ് നല്‍കി.




Next Story

RELATED STORIES

Share it