10 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികള്‍ അറസ്റ്റില്‍

അഹ്മദാബാദ്: ഗുജറാത്ത് തീരക്കടലില്‍ മല്‍സ്യബന്ധനത്തിനുപോയ 10 ഇന്ത്യന്‍ തൊഴിലാളികളെ പാക് തീരസംരക്ഷണസേന അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ടു ബോട്ടുകളും പിടികൂടിയതായി ദേശീയ മല്‍സ്യത്തൊഴിലാളി ഫോറം അധികൃതര്‍ അറിയിച്ചു. പോര്‍ബന്തറില്‍നിന്നു കടലില്‍ പോയവരെയാണ് ചൊവ്വാഴ്ച അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പാകിസ്താന്‍ സേന പിടികൂടിയത്. ഒരുമാസത്തിനിടെ ഇതു രണ്ടാംതവണയാണ് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക് അധികൃതര്‍ പിടികൂടുന്നത്. ഏപ്രില്‍ 14ന് 24 തൊഴിലാളികളെയും നാലു ബോട്ടുകളും പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it