Flash News

10, അഞ്ച് രൂപയുടെ പ്രത്യേക നാണയവുമായി ആര്‍ബിഐ



തിരുവനന്തപുരം: ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് 10 രൂപയുടെയും അലഹബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് അഞ്ചുരൂപയുടെയും പ്രത്യേക നാണയങ്ങള്‍ പുറത്തിറക്കും. നാണയത്തിന്റെ മുന്‍വശത്ത് അശോകസ്തംഭത്തിലെ സിംഹമുദ്രയും അതിനു താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. നാണയത്തിന്റെ മുന്‍വശത്തെ ഇടതുഭാഗത്ത് ദേവ്‌നാഗരി ലിപിയില്‍ ഭാരത് എന്നും വലതുഭാഗത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും. സിംഹമുദ്രയ്ക്കു താഴെ രൂപയുടെ ചിഹ്നവും 10, 5 എന്ന അക്കവും രേഖപ്പെടുത്തിയിരിക്കും. 10രൂപ നാണയത്തിന്റെ പി ന്‍വശത്ത് മധ്യഭാഗത്തായി 'നാഷനല്‍ ആര്‍ക്കൈവ്‌സ് ബില്‍ഡിങി' ന്റെ ഛായാചിത്രത്തോടെ 125 വര്‍ഷങ്ങള്‍ എന്ന് ആലേഖനം ചെയ്യും. അതിനു മുകളില്‍ 125ാമത് വാര്‍ഷികാഘോഷത്തിന്റെ ലോഗോയും ഉണ്ടായിരിക്കും. നാഷനല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ എന്ന് ദേവനാഗരി ലിപിയില്‍ നാണയത്തിന്റെ മുകള്‍വശത്തും താഴ്ഭാഗത്ത് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും. നാണയത്തിന്റെ വൃത്തപരിധിയില്‍ മുകളില്‍ 1891 എന്നും താഴെ 2016 എന്ന് വര്‍ഷവും അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും. അഞ്ചു രൂപയുടെ നാണയത്തിന്റെ പിന്‍വശത്ത് മധ്യഭാഗത്തായി ഒരു പുസ്തകത്തി ല്‍ നിന്നും ഉയര്‍ന്നുവരുന്ന അലഹബാദ് ഹൈക്കോടതിയുടെ മധ്യവശം ആലേഖനം ചെയ്തിരിക്കും. അലഹബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികം എന്ന് ദേവനാഗരി ലിപിയില്‍ നാണയത്തിന്റെ മുകള്‍വശത്തും  താഴ്ഭാഗത്ത് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കും. നാണയത്തിന്റെ വൃത്തപരിധിയില്‍ മുകളില്‍ 1866 എന്നും താഴെ 2016 എന്ന് വര്‍ഷവും അക്കത്തില്‍ രേഖപ്പെടുത്തിയിരിക്കും. 2011ലെ കോയിനേജ് ആക്റ്റ് അനുസരിച്ചാണ് നാണയത്തിന് നിയമപ്രാബല്യമുണ്ടാവുക. 10 രൂപയുടെ മുമ്പ് പുറത്തിറക്കിയ നാണയങ്ങള്‍ തുടര്‍ന്നും പ്രചാരത്തിലുണ്ടാവുമെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it