|    Oct 22 Mon, 2018 3:11 pm
FLASH NEWS

10ാം വര്‍ഷവും പച്ചക്കറിയില്‍ അത്തപ്പൂക്കളം തീര്‍ത്ത് പളനികുമാര്‍

Published : 6th September 2017 | Posted By: fsq

 

രാജാക്കാട്: തുടര്‍ച്ചയായി 10ാം വര്‍ഷവും പച്ചകറികള്‍ കൊണ്ട് പൂക്കളം ഉണ്ടാക്കി വിസ്മയം തിര്‍ക്കുകയാണ് ശാന്തന്‍പാറയിലെ പച്ചക്കറി വ്യാപാരി പളനികുമാര്‍. 400 കിലോയോളം പച്ചകറികള്‍ ഉപയോഗിച്ചാണ് ഈ തവണ അത്തപ്പൂക്കളം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പാതയോട് ചേര്‍ന്ന് ശാന്തന്‍പാറയിലെ വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ ഒരുക്കിയിരിക്കുന്ന പൂക്കളം കാണാനായി സ്വദേശികളും വിദേശികളും അടക്കം നിരവധിയാളുകളാണ് കടയിലേക്ക് എത്തുന്നത്.വി എം വെജിറ്റബിള്‍സ് എന്ന പേരില്‍ വര്‍ഷങ്ങളായി ശാന്തന്‍പാറയില്‍ പച്ചകറി വ്യാപാരം നടത്തി വരുന്ന പളനികുമാറും കൂട്ടുകാരായ മണികണ്ടന്‍, സതിഷ്‌കുമാര്‍, പാണ്ടിദുരൈ, വിജയ്, പ്രഭു എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷക്കലമായി പച്ചകറികള്‍ കൊണ്ട് പൂക്കളം ഒരുക്കി വരുന്നത്. 35 ഇനം പച്ചകറികള്‍ ഉപയോഗിച്ചാണ് 10 അടി നീളവും വീതിയുമുള്ള പൂക്കളം ഒരുക്കിയിരിക്കുന്നത്. നാലു മണിക്കൂര്‍ കൊണ്ടാണ് പൂക്കളം തയ്യാറാക്കിയത്. പ്രധാനമായും പയര്‍, തക്കാളി, ക്യാരറ്റ്, ബീന്‍സ്, പച്ചമുളക്, ക്യാബേജ് എന്നിവ ഉപയോഗിച്ചാണ് പൂക്കളം നിര്‍മിച്ചിരിക്കുന്നത്. ഇരുപതിനായിരം രൂപയുടെ പച്ചകറികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss